മഴ മുന്നറിയിപ്പ്: ‘വീഴ്ച സർക്കാരിന്റേതല്ല, കഴിഞ്ഞ സർക്കാരിന്റെ നടപടികൾ മാതൃകാപരമെങ്കിൽ സ്വീകരിക്കും’

#ന്യൂസ് ഡെസ്ക്
Photo: mathrubhumi archives
Photo: mathrubhumi archives

തിരുവനന്തപുരം: മഴ മുന്നറിയിപ്പിലെ വീഴ്ചയ്ക്ക് കാരണം സർക്കാരല്ലെന്ന് മന്ത്രി എ.പി.അനിൽകുമാർ. മുന്നറിയിപ്പ് നൽകേണ്ടത് കേന്ദ്രകാലാവസ്ഥാ വകുപ്പാണ്. അവിടെ നിന്നും ലഭിക്കുന്നവ അതത് സമയങ്ങളിൽ സർക്കാർ കൈമാറിയിട്ടുണ്ട്.

മഴക്കെടുതിയിലെ കണക്കിലുള്ള വ്യത്യാസം അംഗീകരിക്കുന്നു. ജില്ലാ കളക്ടർമാർ നൽകുന്ന വിവരങ്ങളിലും കണക്കുകളിലും വ്യത്യാസമുണ്ടാകാറുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രളയം നേരിടാനെടുത്ത നടപടികൾ മാതൃകാപരമാണെങ്കിൽ അത് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Content Highlights: Minister A.P. Anil Kumar denies government failure in rain alert dissemination., Central Meteorological Department is responsible for issuing official weather warnings., Discrepancies in disaster damage statistics acknowledged by the Minister., Government is open to adopting effective flood management strategies from previous administrations.