രാവിലെ കാറിന് മുന്നിൽ ചാടി, ആശുപത്രിയിൽനിന്നിറങ്ങിയശേഷം ആംബുലൻസിന് മുന്നിലേക്ക്; യുവാവിന് ദാരുണാന്ത്യം

#ന്യൂസ് ഡെസ്ക്

മൂന്നിയൂർ: താഴെ ചേളാരിയിൽ ആംബുലൻസിനു മുന്നിലേക്ക് ചാടി ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ഒഡിഷ സ്വദേശിയായ കേശവ് പ്രധാനി (21) ആണ് മരിച്ചത്. സർവീസ് റോഡിൽ താഴെ ചേളാരിയിൽ അടിപ്പാതയ്ക്കു സമീപമാണ് യുവാവ് വേഗത്തിൽ വരികയായിരുന്ന ആംബുലൻസിനു മുന്നിലേക്ക് പെട്ടെന്ന് ഇറങ്ങിനിൽക്കുകയും അപകടമുണ്ടാവുകയും ചെയ്തത്.

ഞായറാഴ്ച രാവിലെ കാറിനു മുന്നിലേക്കും യുവാവ് ചാടിയിരുന്നു. പരിക്കേറ്റതിനെത്തുടർന്ന് തിരൂരങ്ങാടി ആശുപത്രിയിൽ എത്തിച്ച് പ്രാഥമികചികിത്സ നൽകിയശേഷം വിട്ടതായിരുന്നു. തിരൂരങ്ങാടി പോലീസ് പരിശോധന നടത്തി. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlights: A 21-year-old Odisha native, Keshava Pradhani, died in Thazhe Chelari, Mooniyoor., He intentionally stepped in front of a moving ambulance after jumping in front of a car earlier Sunday morning.