വെള്ളിയാഴ്ചത്തെ എം.ജി സര്‍വകലാശാല പരീക്ഷകള്‍ ശനിയാഴ്ചയിലേക്ക് മാറ്റി

എം.ജി സർവകലാശാല | ഫോട്ടോ:ജി.ശിവപ്രസാദ്, മാതൃഭൂമി
എം.ജി സർവകലാശാല | ഫോട്ടോ:ജി.ശിവപ്രസാദ്, മാതൃഭൂമി

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും ശനിയാഴ്ച്ചയിലേക്ക് (ഓഗസ്റ്റ് 19) മാറ്റി.

പരീക്ഷാ കേന്ദ്രങ്ങളിലും രാവിലത്തെ പരീക്ഷകളുടെ സമയത്തിലും മാറ്റമില്ല.

ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ 1.30 മുതല്‍ 4.30 വരെയായിരിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

Content Highlights: mg university has postponed tomorrow's exams