മെസ്സിയുടെ പേരിൽ തട്ടിപ്പ്‌: റിപ്പോർട്ടർ കമ്പനി ഷറഫലിയുടെ അക്കാദമിക്ക് 2 കോടി രൂപ നൽകിയതായി SIT കണ്ടെത്തൽ

#ന്യൂസ് ഡെസ്ക്
യു. ഷറഫലി
യു. ഷറഫലി

തിരുവനന്തപുരം: അർജന്റീന ടീമിനെയും മെസ്സിയെയും കൊണ്ടുവരുമെന്നുള്ള വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ സംശയങ്ങൾക്കിടയാക്കുന്ന കൂടുതൽ രേഖകൾ എസ്ഐടിക്ക്. സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു.ഷറഫലിയുടെ അക്കാദമിക്ക് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി രണ്ടുകോടി രൂപ നൽകിയതായി എസ്ഐടി കണ്ടെത്തി. സ്പോൺസർഷിപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഷറഫലിയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയും പ്രതിസ്ഥാനത്തുള്ളവരാണ്.

കലൂർ സ്റ്റേഡിയത്തിന്റെ വിവാദ കൈമാറ്റം നടന്ന ദിവസം തന്നെയാണ് ഷറഫലിയുടെ അക്കാദമിയുടെ അക്കൗണ്ടിലേക്ക് പണം എത്തിയതെന്നാണ് എസ്ഐടി പറയുന്നത്. സർക്കാർ

അർജന്റീന ഫുട്ബോൾ അസോസിയേഷനും സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയും തമ്മിലുണ്ടാക്കിയെന്ന് പറയുന്ന കരാറിൽ സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത് യു. ഷറഫലിയാണ് എന്നതും ശ്രദ്ധേയമാണ്. കരാറിൽ താൻ ഒരു സാക്ഷി മാത്രമായാണ് ഒപ്പിട്ടതെന്നും മറ്റ് തട്ടിപ്പുകളുമായി തനിക്ക് ബന്ധമില്ലെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ ഷറഫലി മൊഴി നൽകിയത്.

എന്നാൽ ഷറഫലിയുടെ അക്കാദമിയിലേക്ക് പണം ലഭിച്ചതും സാക്ഷിയായി ഒപ്പിട്ടതും സംശയത്തോടെയാണ് എസ്ഐടി കാണുന്നത്. സ്റ്റേഡിയം കൈമാറിയ ദിവസം തന്നെയാണ് ഇത്തരത്തിൽ പണം കൈമാറിയത് എന്നതും എസ്ഐടി സംശയത്തോടെയാണ് കാണുന്നത്. ഈ സാഹചര്യത്തിൽ ഷറഫലിയെ എസ്ഐടി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് വിവരം. മുൻ കായിക മന്ത്രി വി.അബ്ദുറഹിമാനെയും ചോദ്യം ചെയ്യലിനായി വിളിപ്പിക്കും.

Content Highlights: Reporter Broadcasting Company transferred Rs 2 crore to U Sharafali's academy., The money transfer coincided with the controversial Kaloor stadium handover., U Sharafali signed as a witness in the agreement between AFA and sponsors., SIT plans to re-examine U Sharafali and former sports minister V Abdurahiman.