പ്രശാന്ത് മറുപടിയർഹിക്കുന്നില്ല; രാഷ്ട്രീയത്തിനു വിധേയമായി ഉദ്യോഗസ്ഥർ ചുരുങ്ങരുത്-മേഴ്സിക്കുട്ടിയമ്മ

ന്യൂഡൽഹി: തനിക്കുനേരേ പരിഹാസമുയർത്തിയ ഐ.എ.എസ്. ഉദ്യോഗസ്ഥൻ എൻ. പ്രശാന്ത് മറുപടി അർഹിക്കുന്നില്ലെന്ന് മുൻമന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഉദ്യോഗസ്ഥർ രാഷ്ട്രീയത്തിനുവിധേയമായി ചുരുങ്ങാൻ പാടില്ലെന്നും ജനങ്ങളോടാണ് ഉത്തരവാദിത്വം കാണിക്കേണ്ടതെന്നും മേഴ്സിക്കുട്ടിയമ്മ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. സുതാര്യമായി, പ്രതിജ്ഞാബദ്ധതയോടെ പ്രവർത്തിക്കുന്ന സത്യസന്ധരായ ഐ.എ.എസ്. ഉദ്യോഗസ്ഥർ ഒരുസർക്കാരിന്റെ മുഖവും വിജയമാണ്. എന്നാൽ, ഇക്കാര്യത്തിൽ ഉണ്ടാകുന്ന കുറവാണ് വിവാദങ്ങളുടെയെല്ലാം അടിത്തറ.
ഇപ്പോഴത്തെ വിവാദത്തിന്റെ ഘട്ടത്തിലാണ് പ്രശാന്തിനുപങ്കുള്ള ആഴക്കടൽ മത്സ്യബന്ധനക്കരാർ സംബന്ധിച്ച എന്റെ അനുഭവം പറഞ്ഞത്. സത്യസന്ധതയോ സുതാര്യതയോ ലവലേശമില്ലാതെ, തനിക്ക് അധികാരമില്ലാത്ത ഒരിടത്തേക്കുകടന്നാണ് അദ്ദേഹം ആ വമ്പൻ കരാറിൽ ഒപ്പിട്ടത്. വേണ്ടത്ര ചർച്ച ആ വകുപ്പുമായി നടത്തിയോ എന്നുമറിയില്ല- മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
Content Highlights: Officers should be accountable to people not political pressure, mercykuttyamma response to prasanth