നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ രണ്ട് ബൈക്കിലും കാറിലും ഇടിച്ചു കയറി; ബൈക്ക് യാത്രികന്‍ മരിച്ചു

മുണ്ടക്കയം: മുണ്ടക്കയം, ചിറ്റടിയ്ക്ക് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കൂവപ്പള്ളി കൊടകപറമ്പില്‍ ദേവസ്യ പോള്‍ ആണ് മരിച്ചത്.
ദേശീയപാത 183-ല്‍ ചിറ്റടിയ്ക്ക് സമീപം അട്ടിവളവിലാണ് ഉച്ചയോടെ അപകടം ഉണ്ടായത്. കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും മുണ്ടക്കയക്കേയ്ക്ക് വരുകയായിരുന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് എതിരേ വന്ന രണ്ട് ബൈക്കുകളിലും പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലും ഇടിച്ച് കയറുകയായിരുന്നു.
Content Highlights: Men die as pick-up van hits bike in Mundakayam