കായംകുളത്ത് മെമു ട്രെയിനിൽനിന്ന് പുക ഉയർന്നു; ഫയർഫോഴ്സ് എത്തി പരിശോധന നടത്തി

#ന്യൂസ് ഡെസ്ക്

കായംകുളം: എറണാകുളത്തുനിന്ന് കോട്ടയംവഴി കായംകുളത്തേക്ക് പോകുകയായിരുന്ന മെമു ട്രെയിനിൽനിന്ന് പുക ഉയർന്നതിനെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടു. കായംകുളം നടക്കാവ് ഗേറ്റിന് സമീപത്ത് വെച്ചായിരുന്നു സംഭവം.

പിന്നിലെ ബോഗിയുടെ അടിഭാഗത്തുനിന്നാണ് പുക കണ്ടത്. വീൽ ജാം ആയത് ആകാം പുക ഉയരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സും റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

Content Highlights: A MEMU train was halted near Kayamkulam Nadakkavu gate after smoke emerged from its undercarriage.