നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് പരിശോധിച്ചുവെന്ന അതിജീവിതയുടെ പരാതിയിൽ വിധി തിങ്കളാഴ്ച

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചു എന്ന പരാതിയിൽ തിങ്കളാഴ്ച വിധി. അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന പരാതിയിലാണ് ഹൈക്കോടതി തിങ്കളാഴ്ച വിധി പറയുക. അതിജീവിതയുടെ ഉപഹര്‍ജിയിലാണിത്.
നടിയെ ആക്രമിച്ച കേസിൽ ഏറ്റവും സുപ്രധാനപ്പെട്ട തെളിവാണ് മെമ്മറി കാർഡ്. ഇതിന്റെ ഹാഷ് വാല്യു മാറിയതിൽ അതിജീവിത ഹൈക്കോടതിക്ക് മുമ്പാകെ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി വസ്തുതാന്വേഷണ റിപ്പോർട്ട് നൽകാൻ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് റദ്ദാക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം.
മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്തിയിട്ടില്ല എന്നാണ് അതിജീവിത മുന്നോട്ട് വെക്കുന്നകാര്യം. ഇതുചൂണ്ടിക്കാട്ടി നൽകിയ ഉപഹർജിയിലാണ് ഹൈക്കോടതി വിധി പറയുക.
Content Highlights: memory card hash value change case actress attack case kochi