മീനങ്ങാടി സ്കൂൾ പഠനയാത്രാ വിവാദം: പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലംമാറ്റി, പി.ടി.എ. പ്രസിഡന്റിനെയും മാറ്റും

#ന്യൂസ് ഡെസ്ക്
ഷിവി കൃഷ്ണൻ | Photo: Screengab/ Mathrubhumi News
ഷിവി കൃഷ്ണൻ | Photo: Screengab/ Mathrubhumi News

കല്പറ്റ: മീനങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പഠനയാത്രയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിനു പിന്നാലെ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സർക്കാർ സ്ഥലംമാറ്റി. പഠനയാത്രയുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തിൽ സർക്കാർ നിർദേശം പാലിക്കുന്നതിൽ ഷിവി കൃഷ്ണന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതിലും അത് വകുപ്പിനും സർക്കാരിനും അവമതിപ്പുണ്ടാക്കിയതിനാലുമാണ് സ്ഥലംമാറ്റൽ നടപടി.

വടുവൻചാൽ ജി.എച്ച്.എസ്.എസിലേക്കാണ് സ്ഥലംമാറ്റിയത്. ഷിവി കൃഷ്ണന്റെ തുടർന്നുള്ള സ്ഥലംമാറ്റങ്ങൾ സർക്കാരിന്റെ മുൻകൂർ അനുമതിയോടെ മാത്രമേ പാടുള്ളൂവെന്നും ഉത്തരവിലുണ്ട്. ആരോപണവിധേയനായ പി.ടി.എ. പ്രസിഡന്റിനെ സ്ഥാനത്തു നിന്ന് മാറ്റാനുള്ള നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശംനൽകിയിട്ടുണ്ട്.

വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി റോജി ബെന്നിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ശനിയാഴ്ച രാത്രി വൈകിയാണ് ഉത്തരവിറങ്ങിയത്.

Content Highlights: Principal Shivi Krishna transferred to Vaduvanchal GHSS due to severe lapse regarding the study tour guidelines., Government stated the incident brought disrepute to the department., Action initiated to remove the PTA president involved in the controversy., Deputy Secretary Roji Benny appointed to conduct a detailed inquiry and submit a report.