കുത്തിവെയ്പ്പിൽ അനാസ്ഥ; കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം, പരാതിയുമായി വയോധിക

കോഴഞ്ചേരി(പത്തനംതിട്ട): കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കുത്തിവെയ്പ്പിനിടെയുണ്ടായ അനാസ്ഥയെത്തുടർന്ന് വയോധികയുടെ ശരീരത്തിൽ സൂചിയുടെ ഭാഗം കുടുങ്ങിയതായി പരാതി. ഒരു വർഷം മുൻപ് ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടി ആശുപത്രിയിലെത്തിയ അറുപത്തെട്ടുകാരി വത്സലയ്ക്കാണ് ദുരനുഭവം.
കുത്തിവെയ്പ് എടുക്കുന്നതിനിടെ സൂചിയുടെ ഒരു ഭാഗം ശരീരത്തിനുള്ളിൽ കുടുങ്ങുകയായിരുന്നുവെന്നും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ചികിത്സാപ്പിഴവ് ഉണ്ടായതായും വത്സല ആരോപിക്കുന്നു.
ശരീരത്തിനുള്ളിൽ കുടുങ്ങിയ ഭാഗം നീക്കാൻ കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയെങ്കിലും സൂചി പൂർണമായി നീക്കം ചെയ്യാനായിട്ടില്ല. സംഭവം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും നേരിട്ട് ഇടപെടുമെന്നും അബിൻ വർക്കി എംഎൽഎ അറിയിച്ചിട്ടുണ്ട്.
Content Highlights: Alleged medical negligence incident at Kozhencherry District Hospital., A needle fragment remained inside a senior patient's body during an injection., The incident occurred during treatment for food poisoning one year ago., Formal complaint raised against hospital authorities for professional misconduct.