മുൻമന്ത്രി എം.ബി. രാജേഷിന്റെ സഹോദരൻ എം.ബി. ബ്രിജേഷ് അന്തരിച്ചു

പാലക്കാട്: മുൻമന്ത്രി എം.ബി. രാജേഷിന്റെ സഹോദരൻ കയിലിയാട് മാമ്പറ്റ എം.ബി. ബ്രിജേഷ് (50) അന്തരിച്ചു. അസുഖ ബാധിതനായി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.
രണ്ടുമണിവരെ മൃതദേഹം കയിലിയാട് വസതിയിൽ പൊതുദർശനത്തിനുവെക്കും. ശേഷം നാലുമണിക്ക് സംസ്കരിക്കും. അച്ഛൻ: എം. ബാലകൃഷ്ണൻ നായർ, അമ്മ: രമണി, ഭാര്യ: ശതഭരായി, സഹോദരി: സംഗമിത്ര.
Content Highlights: MB Brijesh (50), brother of former minister MB Rajesh, passed away., He was undergoing treatment for illness at a hospital in Kochi., Public homage will be held at his residence in Kayiliad until 2 PM., The funeral will take place at 4 PM.