മാതൃഭൂമി ഡോട്ട് കോം അഖില കേരള വടംവലി മത്സരം ഓഗസ്റ്റ് 12 - ന്

കൊച്ചി: മാതൃഭൂമി ഡോട്ട് കോം സംഘടിപ്പിക്കുന്ന നാലാമത് അഖില കേരളാ വടംവലി മൽസരം നാളെ കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്‌റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്നു. കേരളത്തിലെ പ്രമുഖരായ 20 ടീമുകൾ മാറ്റുരയ്ക്കുന്ന മൽസരം വൈകീട്ട് ആറ് മണിക്ക് ആരംഭിക്കും.

ഒന്നാം സ്ഥാനം നേടുന്ന ടീമിന് 30,000 രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം 20,000 രൂപയാണ്. മൂന്നും നാലും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം 15,000 രൂപ 10,000 രൂപയുമാണ് സമ്മാനം. അഞ്ച് മുതൽ എട്ട് വരെയുള്ള സ്ഥാനങ്ങൾ നേടുന്ന നാല് ടീമുകൾക്ക് 5,000 രൂപ വീതം ലഭിക്കും.

ജോയ്ആലുക്കാസ്, റോയൽ എൻഫീൽഡ്, ലുലു കണക്ട്, ബോഷ് എന്നിവരാണ് മാതൃഭൂമി ഡോട്ട് കോം അഖില കേരള വടംവലി മൽസരത്തിന്റെ പവേർഡ് ബൈ സ്‌പോൺസർമാർ. എറണാകുളം ജില്ലാ ടഗ് ഓഫ് വാർ അസോസിയേഷനാണ് മൽസരം നിയന്ത്രിക്കുന്നത്. വടംവലി മൽസരം കാണാൻ വരുന്നവർക്ക് പ്രവേശനം സൗജന്യമാണ്.

Content Highlights: The 4th Mathrubhumi All Kerala Tug of War Competition takes place on August 12 at Kaloor Jawaharlal Nehru International Stadium Ground., 20 top teams from Kerala are participating, starting at 6 PM with free entry for spectators., First prize is 30,000 INR, with cash prizes extending up to the eighth position., Powered by Joyalukkas, Royal Enfield, Lulu Connect, and Bosch, and regulated by the Ernakulam District Tug of War Association.