സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയുള്ള വിജ്ഞാപനം പുതുക്കി; ആശങ്ക വേണ്ട

ഫോട്ടോ: എ.എന്‍.ഐ.
ഫോട്ടോ: എ.എന്‍.ഐ.

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന് പൊതുയിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയുള്ള വിജ്ഞാപനം ഒരു മാസത്തേക്ക് കൂടി പുതുക്കി. പൊതുസ്ഥലങ്ങള്‍, ജോലി സ്ഥലങ്ങള്‍, സാമൂഹിക കൂടിച്ചേരലുകള്‍, വാഹനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം മാസ്‌ക് ധരിക്കാനാണ് നിര്‍ദേശം. സ്ഥാപനങ്ങളില്‍ സാനിറ്റൈസര്‍ വയ്ക്കണമെന്നും നിര്‍ദേശമുണ്ട്. ഈ മാസം 12ന് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ഇറക്കിയ ഉത്തരവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

അസ്വാഭാവികമായി വിജ്ഞാപനത്തില്‍ ഒന്നുമില്ലെന്നാണ് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യം നിലവിലില്ല. നേരത്തെ വ്യാപനം ഉണ്ടായിരുന്നപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.അതിന്റെ കാലാവധി തീര്‍ന്നപ്പോള്‍ നിയന്ത്രണം നീട്ടുന്നതിനാണ് പുതിയ വിജ്ഞാപനമെന്നാണ് വിശദീകരണം.
 

Content Highlights: Mask Mandatory Notification Renewed in kerala