വിരിക്കൊമ്പന്റെ മുന്നിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികൻ; ഞെട്ടിക്കുന്ന വീഡിയോ

#സ്വന്തം ലേഖകൻ
ബെെക്ക് യാത്രികൻ വിരിക്കൊമ്പന്റെ മുന്നിൽനിന്ന് രക്ഷപ്പെടുന്നു.
ബെെക്ക് യാത്രികൻ വിരിക്കൊമ്പന്റെ മുന്നിൽനിന്ന് രക്ഷപ്പെടുന്നു.

മറയൂർ: മറയൂർ- ഉടുമൽപ്പേട്ട അന്തർസംസ്ഥാന പാതയിൽ കാട്ടാന വിരിക്കൊമ്പന്റെ മുന്നിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികൻ. ചിന്നാർ എസ് വളവിനും പൊങ്കനോട പാലത്തിനുമിടയിലായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തെത്തിയിട്ടുണ്ട്.

മറയൂരിൽനിന്നും ഉടുമൽപ്പേട്ടയിലേക്ക് പോയ ബൈക്ക് യാത്രക്കാരനാണ് ആനയുടെ മുന്നിൽ കുടുങ്ങിയത്. റോഡിന്റെ വശത്ത് നിൽക്കുകയായിരുന്ന വിരിക്കൊമ്പനെ മറികടന്ന് പോകുവാൻ ശ്രമിച്ചപ്പോൾ ആന പെട്ടെന്ന് തിരിഞ്ഞ് പാഞ്ഞടുക്കുകയായിരുന്നു.

റോഡിന്റെ താഴേക്ക് ബൈക്ക് ഇറക്കിയെങ്കിലും ബൈക്ക് മറിഞ്ഞു. തുടർന്ന് ഓടി രക്ഷപ്പെട്ട യുവാവിന്റെ നേരെ വീണ്ടും ആന വന്നെങ്കിലും യുവാവ് രക്ഷപ്പെടുകയായിരുന്നു. ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റൊരു ബൈക്ക് യാത്രികനെ മറ്റ് വാഹനങ്ങളിലുള്ളവർ പിന്തിരിപ്പിച്ചതിനാൽ അപകടമുണ്ടായില്ല.

Content Highlights: A bike rider narrowly escaped an attack by the rogue elephant 'Virikomban'., The incident occurred between Chinnar S-curve and Ponganoda bridge., The rider fell while attempting to escape, but managed to run away safely., Visuals of the encounter have been captured and circulated.