പിണറായി വിജയൻ അമിത്ഷായുടെ ഏറാമൂളിയെന്ന് മുദ്രാവാക്യം വിളിച്ച് മാവോയിസ്റ്റ് നേതാവ് സോമൻ

മാവോയിസ്റ്റ് നേതാവ് സോമന്‍
മാവോയിസ്റ്റ് നേതാവ് സോമന്‍

കൽപ്പറ്റ:  മുഖ്യമന്ത്രി പിണറായി വിജയൻ അമിത്ഷായുടെ ഏറാമുളി എന്ന് മുദ്രാവാക്യം വിളിച്ച് മാവോയിസ്റ്റ് നേതാവ് സോമൻ. കൽപ്പറ്റ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്ന സമയത്താണ് സോമന്റെ മുദ്രാവാക്യം. ഷൊർണൂർ റെയിൽവേസ്റ്റേഷനിൽ നിന്ന് പിടികൂടിയ സോമനെ കൽപ്പറ്റയിൽ യുഎപിഎ കേസ് ഉള്ളതിനാലാണ് കൽപ്പറ്റ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.

തുരങ്കപാതയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചാണ് സോമൻ കോടതി മുറിയിലേക്ക് കയറിയത്. ദുരന്തം ഉണ്ടാക്കുന്ന തുരങ്കപാതയ്ക്ക് 2142 കോടി രൂപയും ദുരന്തത്തിൽ ഇരയായവരുടെ പുനരധിവാസത്തിന് 750 കോടിയും മാത്രമാണ് അനുവദിച്ചതെന്ന് സോമൻ വിളിച്ചു പറഞ്ഞു.ചൂരൽമലയിലെയും മുണ്ടകൈയിലേയും ജനങ്ങളോട് മുഖ്യമന്ത്രിക്ക് ആത്മാർത്ഥയില്ലെന്ന് സോമൻ പറഞ്ഞു.

'കൊന്നുതീർക്കാമെന്നാണ് അമിത് ഷാ വിചാരിക്കുന്നത്. അമിത് ഷാ ചരിത്രം പഠിക്കണം. ഫാസിസ്റ്റുകൾക്ക് ചരിത്രത്തിൽ മറുപടിയുണ്ട്‌'- സോമൻ പറഞ്ഞു

Content Highlights: Maoist leader Soman shouting slogans against Pinarayi Vijayan