മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പദ്ധതി; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി രമേശ് ചെന്നിത്തല

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിർമാണ പദ്ധതിയിലെ ക്രമക്കേട് ആരോപണത്തിൽ പ്രാഥമിക വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. മിഡ് ലാൻറ് കോൺട്രാക്ടിങ് പ്രൈവറ്റ് ലിമിറ്റഡിന് ടെണ്ടർ നൽകിയതിൽ ഉൾപ്പെടെ ഉദ്യോഗസ്ഥർ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് നോർത്ത് എം.എൽ.എ. കെ. ജയന്ത് നൽകിയ പരാതിയിലാണ് പ്രാഥമിക അന്വേഷണം.
പദ്ധതി നിർവഹണത്തിൽ ഡി.പി.ആറിൽനിന്ന് വ്യതിചലിച്ചിട്ടുണ്ടെന്നും സർക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ടെന്നും കരാർ വ്യവസ്ഥകൾ കർശനമായി പാലിക്കപ്പെടുന്നില്ലെന്നും കെ. ജയന്ത് എം.എൽ.എയുടെ പരാതിയിൽ പറയുന്നു. കേരള റോഡ് ഫണ്ട് ബോർഡ് മുഖേനയാണ് നഗരപാത വികസന പദ്ധതിയായ മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പദ്ധതി നടപ്പാക്കുന്നത്