കാർ നടുറോഡിൽ നിർത്തിയിട്ട് യുവാവിന്റെ ഉറക്കം; വണ്ടികുലുക്കി എഴുന്നേൽപിച്ച് നാട്ടുകാർ | VIDEO

#ന്യൂസ് ഡെസ്‌ക്
നാട്ടുകാർ കാറിന് ചുറ്റും കൂടിയപ്പോൾ. സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യം | Image courtesy: https://www.instagram.com/reel/DcOY1RIPXf_/?igsi=ZjcxdXF5ajBwd2Zy
നാട്ടുകാർ കാറിന് ചുറ്റും കൂടിയപ്പോൾ. സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യം | Image courtesy: https://www.instagram.com/reel/DcOY1RIPXf_/?igsi=ZjcxdXF5ajBwd2Zy

കോട്ടയം: നടുറോഡിൽ കാർ നിർത്തിയിട്ട് യുവാവിന്റെ ഉറക്കം. കോട്ടയം അതിരമ്പുഴ ജങ്ഷനിൽ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. കറുകച്ചാൽ സ്വദേശിയായ യുവാവാണ് കാർ നടുറോഡിൽ നിർത്തിയിട്ട് ഉറങ്ങിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വാഹനം പാർക്ക് ചെയ്തിരിക്കുകയാണെന്നാണ് ആദ്യം നാട്ടുകാർ കരുതിയത്. എന്നാൽ, അര മണിക്കൂറോളം കഴിഞ്ഞിട്ടും വാഹനം മാറ്റാതെവന്നതോടെ പരിശോധിച്ചപ്പോഴാണ് അകത്ത് ഉറങ്ങുന്ന യുവാവിനെ കണ്ടത്. തുടർന്ന് ഇവർ യുവാവിനെ വിളിച്ചുണർത്താൻ ശ്രമം നടത്തി. എന്നാൽ യുവാവ് എഴുന്നേറ്റില്ല.

തുടർന്ന് നാട്ടുകാർ കാറിന് വട്ടംകൂടി കാറ് ഇരുവശത്തുനിന്നുമായി കുലുക്കി. പിന്നാലെ യുവാവ് പുറത്തിറങ്ങി. പോലീസ് എത്തുമ്പോൾ കാറുമായി യുവാവ് പോയിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

 
 
 
 
 
 
 
 
 
 
 
 
 
 
 

Content Highlights: A motorist parked and fell asleep in the middle of the road at Athirampuzha junction, Kottayam., Locals initially thought it was parked, but investigated after half an hour of traffic disruption., Locals had to shake the car to wake the Karukachal native up., Visuals of the incident have gone viral on social media.