ഒഴുക്കിൽപ്പെട്ട വാട്ടർ ടാങ്ക് പിടിക്കാൻ നോക്കി; വെള്ളക്കെട്ടിൽ വീണ്‌ യുവാവിന് ദാരുണാന്ത്യം

മണർകാട്(കോട്ടയം): വെള്ളക്കെട്ടിൽവീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പറമ്പുകര ലക്ഷം കോളനി പാലൂപറമ്പിൽ പി.എസ്. ശരൺ (36) എന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.

ശക്തമായ മഴയിൽ ശരണിന്റെ വീടിരിക്കുന്ന ഭാഗത്ത് വെള്ളക്കെട്ട് ഉണ്ടായിരുന്നു. മഴയിൽ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ട ശരൺ ഇത് പിടിക്കാനാണ്‌ വെള്ളത്തിൽ ഇറങ്ങിയത്.

നീന്തൽ അറിയാവുന്ന ശരൺ ടാങ്കിന് പിന്നാലെ പോയെങ്കിലും മുങ്ങി താഴുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ വീടിനു സമീപത്തെ വെള്ളക്കെട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Content Highlights: Tragic death of 36-year-old PS Sharan in Manarcad. Incident occurred while attempting to secure a water tank during heavy rains. Victim drowned despite knowing how to swim. Body recovered from the waterlogged area on Tuesday morning.