മധ്യവയസ്‌കനെ റബര്‍തോട്ടത്തില്‍ തീപൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

കുഞ്ഞാപ്പ
കുഞ്ഞാപ്പ

മണ്ണാര്‍ക്കാട്: മധ്യവയസ്‌കനെ വീടിനുസമീപത്തെ റബര്‍തോട്ടത്തില്‍ തീപ്പൊള്ളലേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. എളമ്പുലാശ്ശേരി ഉഴുന്നുപാടം കുഞ്ഞാപ്പ (61) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക്  ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള റബര്‍തോട്ടത്തിലാണ് സംഭവം.

സമീപവാസിയായ സ്ത്രീയാണ് ശരീരമാസകലം തീ ആളിപ്പടര്‍ന്ന നിലയില്‍ക്കിടന്ന കുഞ്ഞാപ്പയെ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കുഞ്ഞാപ്പയെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി പരിശോധിച്ച ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

മാനസിക വിഷമംമൂലം ആത്മഹത്യചെയ്തതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് മണ്ണാര്‍ക്കാട് സി.ഐ. എം.ബി. രാജേഷ് പറഞ്ഞു. സയന്റിഫിക് സംഘവും സ്ഥലത്തെത്തി തെളിവെടുക്കുന്നുണ്ട്. തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും സി.ഐ. അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ്പ് ലൈനിൽ വിളിക്കുക.Toll free helpline number: 1056, 0471-2552056)

Content Highlights: Man Dies in Rubber Estate Fire in Mannarkad