ഇന്‍ഫോപാര്‍ക്കില്‍ കെട്ടിടത്തിന്റെ 11-ാം നിലയില്‍നിന്ന് വീണ് യുവാവ് മരിച്ചു

പി.എസ്. ശ്രീരാഗ്
പി.എസ്. ശ്രീരാഗ്

കാക്കനാട്(കൊച്ചി): ഇന്‍ഫോപാര്‍ക്ക് കെട്ടിടത്തില്‍നിന്ന് വീണ് യുവാവ് മരിച്ചു. ആലുവ കിഴക്കേ കടുങ്ങല്ലൂര്‍ മുല്ലേപ്പിള്ളി റോഡില്‍ പാറക്കാട്ട് തെക്കേതില്‍ ലാന്‍ഡ് ഫോളില്‍ സോമശേഖരന്റെ മകന്‍ പി.എസ്. ശ്രീരാഗ് (39) ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് 4.15-നായിരുന്നു സംഭവം. ഇന്‍ഫോപാര്‍ക്കിലെ എംസൈന്‍ കമ്പനി ജീവനക്കാരനായ യുവാവ് ഐ.ടി. സമുച്ചയത്തിന്റെ 11-ാം നിലയില്‍നിന്നാണ് വീണുമരിച്ചത്.

മാതാവ്: മണി. ഭാര്യ: അനു. മക്കള്‍: നീരജ്, നിത്യ. സംസ്‌കാരം ശനിയാഴ്ച.

Content Highlights: man dies in infopark kochi