വയനാട്ടില്‍ തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു; 18 പേര്‍ ചികിത്സയില്‍

കടന്നൽ | By Dulneth Wijewardana - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=112960344
കടന്നൽ | By Dulneth Wijewardana - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=112960344

വയനാട്: തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു. വയനാട് പൊഴുതനയിലാണ് സംഭവം. പൊഴുതന തേവണ സ്വദേശി ടി. ബീരാന്‍ കുട്ടി(65)യാണ് മരിച്ചത്. പരിക്കേറ്റ പതിനെട്ടോളം തൊഴിലാളികള്‍ ചികിത്സയിലാണ്. തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളികളെ കടന്നല്‍ കൂട്ടം ആക്രമിക്കുകയായിരുന്നു. 

Content Highlights: man died after being stung by wasp