മലപ്പുറത്ത് കാര്‍ കഴുകുന്നതിനിടെ പ്രഷര്‍ പമ്പില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

യു.സി. മുരളികൃഷ്ണന്‍
യു.സി. മുരളികൃഷ്ണന്‍

വണ്ടൂര്‍(മലപ്പുറം): കാര്‍ കഴുകുന്നതിനിടെ പ്രഷര്‍ പമ്പില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. വണ്ടൂര്‍ വാണിയമ്പലം ഉപ്പിലാപ്പറ്റ മനയിലെ യു.സി. മുരളീകൃഷ്ണന്‍(36) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 5.30 ഓടെയായിരുന്നു അപകടം. 

വീട്ടുമുറ്റത്ത് കാര്‍ കഴുകുന്നതിനിടെ പ്രഷര്‍ പമ്പില്‍നിന്നാണ് ഷോക്കേറ്റത്. ഉടന്‍ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വാണിയമ്പലം യു.സി പ്രെട്രോള്‍ പമ്പ് ഉടമയാണ് മുരളീകൃഷ്ണന്‍. പരേതനായ യു.സി. മുകുന്ദനാണ് പിതാവ്. അമ്മ: എ.വി. ഷീല. ഭാര്യ: തൃപ്പൂണിത്തറ ഉദയംപേരൂര്‍ ഏകാദശി വടക്കേടത്ത് വി.എസ്. ആരതി. മകന്‍ : ശങ്കര്‍ കൃഷ്ണന്‍ (വണ്ടൂര്‍ ഓട്ടണ്‍ സ്‌കൂള്‍ കെ.ജി. വിദ്യാര്‍ഥി) സഹോദരി: സൗമ്യ ഹരീഷ്.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത മൃതദേഹം ഞായറാഴ്ച വൈകിട്ട് യു.സി. മനയില്‍ സംസ്‌കരിച്ചു.

Content Highlights: man died of electrocution from a pressure pump while washing his car in Vaniyambalam, Wandoor