കോഴിക്കോട് മലാപ്പറമ്പില്‍ കുടിവെള്ള പൈപ്പ് പൊട്ടി; വീടുകളില്‍ വെള്ളം കയറി, റോഡില്‍ ഗര്‍ത്തം

മലാപ്പറമ്പ്: കോഴിക്കോട് മലാപ്പറമ്പില്‍ കുടിവെള്ള പൈപ്പ് പൊട്ടി നിരവധി വീടുകളില്‍ വെള്ളം കയറി. മലാപ്പറമ്പ് ഫ്‌ലോറിക്കന്‍ റോഡിലാണ് പൈപ്പ് പൊട്ടിയത്. റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു.
തിങ്കഴാഴ്ച പുലര്‍ച്ചെയാണ് സംഭവം.കുടിവെള്ള പൈപ്പ് പൊട്ടുകയും വെള്ളം ഇരച്ചെത്തുകയുമായിരുന്നു. തുടര്‍ന്ന് സമീപത്തുള്ള മൂന്നോളം വീടുകളിലാണ് വെള്ളം കയറിയത്. റോഡ് തകര്‍ന്നതിന് പിന്നാലെ വലിയ ഗര്‍ത്തം രൂപപ്പെട്ടു. റോഡില്‍ ഗതാഗതം തടസ്സപ്പെട്ട നിലയിലാണുള്ളത്.
ശബ്ദം കേട്ടതിന് പിന്നാലെയാണ് പ്രദേശത്തുള്ളവര്‍ സംഭവം അറിയുന്നത്. വീടുകളുടെ മുറ്റത്തുവരെ വെള്ളമെത്തി. തിങ്കഴാഴ്ചയും ചൊവ്വാഴ്ചയും കുടിവെള്ള വിതരണം മുടങ്ങുമെന്ന് ജലഅതോറിറ്റി അറിയിച്ചു. പൈപ്പ് പൊട്ടിയത് പരിഹരിക്കാന്‍ സമയമെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. പ്രദേശത്ത് സ്ഥിരം പൈപ്പ് പൊട്ടാറുണ്ടെന്നും സമീപവാസികള്‍ പറയുന്നു.
Content Highlights: Water pipe burst in Malaparamba, Kozhikode, flooding multiple homes and creating a large pit on Florican Road