'അപേക്ഷ ക്ഷണിച്ചത് സർക്കാർ നിർദേശ പ്രകാരം'; മാടായി കോളേജ് നിയമനത്തിൽ എം.കെ. രാഘവൻ എം.പി.

ന്യൂഡൽഹി: മാടായി കോളേജിലെ നിയമനത്തിൽ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്ന് എം.കെ. രാഘവൻ എം.പി. അനധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത് സർക്കാർ നിർദേശപ്രകാരമാണെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
മാടായി കോളേജിൽ ഡി.വൈഎഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് നിയമനം നല്‍കിയെന്നാരോപിച്ച് കോളേജ് ചെയർമാന് എം.കെ.രാഘവന് എം.പിക്കുനേരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നു.
ശനിയാഴ്ച രാവിലെ കോളേജിലെത്തിയ എം.കെ.രാഘവനെ തടഞ്ഞുനിര്‍ത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒഴിവാക്കി സ്വന്തക്കാരായ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് നിയമനം നല്കാന് നീക്കം നടത്തുന്നതായി ആരോപിച്ചായിരുന്നു പ്രതിഷേധം. ഓഫീസ് അസിസ്റ്റന്റിന്റെ മൂന്ന് ഒഴിവിലേക്കും കംപ്യൂട്ടര്‍ അസിസ്റ്റന്റിന്റെ ഒരു ഒഴിവിലേക്കുമാണ് ശനിയാഴ്ച അഭിമുഖം നടന്നത്. എന്നാൽ സർക്കാർ നിർദേശപ്രകാരമാണെന്നായിരുന്നു എം.കെ. രാഘവൻ എംപിയുടെ പ്രതികരണം.
Content Highlights: madayi college appointment issue mk raghavan mp press meet