വിരട്ടലൊന്നും നടക്കാൻപോകുന്നില്ല, പിണറായിയെ വലിക്കേണ്ട മൂക്കൊന്നും ഇ.ഡി.ക്ക് ഇല്ല- എം. സ്വരാജ്

ഏച്ചൂർ: പിണറായിയെ വലിക്കേണ്ട മൂക്കൊന്നും ഇ.ഡി.ക്ക് ഇല്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ്. സി.പി.എം. അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി ഏച്ചൂരിൽ സംഘടിപ്പിച്ച സീതാറാം യെച്ചൂരി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇ.ഡി.യുടെ വിരട്ടലൊന്നും നടക്കാൻ പോകുന്നില്ല. നാലുമാസത്തെ യു.ഡി.എഫ്. സർക്കാരിന്റെ ഭരണത്തിൽ ജനങ്ങൾ കടുത്ത അതൃപ്തിയിലാണ്. മാറ്റത്തിനുവേണ്ടി മുൻപ് അഭിപ്രായം പറഞ്ഞ കവിപോലും നിലവിലെ യു.ഡി.എഫ്. ഭരണം ലജ്ജാകരമാണെന്നാണ് തുറന്നുപറഞ്ഞത്. കേരളത്തിൽ ബി.ജെ.പി.ക്കുവേണ്ടി ഭരിക്കുന്ന യു.ഡി.എഫ്. സർക്കാരാണ് നിലവിലുള്ളതെന്നും ഈ വലതുപക്ഷ വർഗീയസഖ്യം സംസ്ഥാനത്തിന്റെ മതനിരപേക്ഷതയെ തകർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Content Highlights: CPM leader M Swaraj stated that the ED has no authority to question Pinarayi Vijayan., Criticized the UDF government, stating people are unhappy after four months of rule., Accused the UDF of acting on behalf of the BJP and threatening Kerala's secularism.