ജവാന്‍ മദ്യത്തിന്റെ ഒരു ലിറ്റര്‍ കുപ്പിയില്‍ അളവ് കുറഞ്ഞു; കേസെടുത്ത് ലീഗല്‍ മെട്രോളജി വകുപ്പ്

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: സര്‍ക്കാര്‍ ബ്രാന്‍ഡ് മദ്യമായ ജവാന്റെ ഒരു ലിറ്റര്‍ കുപ്പിയില്‍ അളവില്‍ കുറവുണ്ടെന്ന് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍മാതാക്കളായ തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിനെതിരേ ലീഗല്‍ മെട്രോളജി വിഭാഗം കേസെടുത്തു. 

കഴിഞ്ഞ ദിവസമാണ് തിരുവല്ലയിലെ പ്ലാന്റില്‍ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നത്. അതേസമയം, തൊഴിലാളികള്‍ മദ്യം നേരിട്ട് നിറയ്ക്കുമ്പോഴുണ്ടായേക്കാവുന്ന സ്വാഭാവിക കുറവ് മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. 

Content Highlights: lower quantity in one liter bottle of jawan liquor