കണ്ടെയ്നർ ലോറിക്ക് പിറകിൽ തടികയറ്റി വന്ന ലോറി ഇടിച്ച് അപകടം; ഒരാൾ മരിച്ചു

അപകടത്തില്‍ തകര്‍ന്ന തടികയറ്റിവന്ന ലോറി
അപകടത്തില്‍ തകര്‍ന്ന തടികയറ്റിവന്ന ലോറി

കുട്ടനെല്ലൂർ (തൃശ്ശൂർ): നിർത്തിയിട്ട കണ്ടെയ്നർ ലോറിക്ക് പിറകിൽ തടികയറ്റി വന്ന ലോറി ഇടിച്ച് ഒരാൾ മരിച്ചു. തടി ലോറിയിലെ ക്ലീനറായ കോട്ടയം ഈരാറ്റുപേട്ട സ്വദേശി ബഷീർ (50) ആണ് മരിച്ചത്. ദേശീയപാതയിൽ കുട്ടനെല്ലൂരിലായിരുന്നു അപകടം. ലോറി ഡ്രെെവറെ ​ഗുരുതര പരിക്കുകളോടെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Content Highlights: lorry with woods hit container lorry one dead