ലോക കേരളസഭ തുടരില്ലെന്ന നിലപാടിൽ മാറ്റമില്ല; ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

#സ്വന്തം ലേഖകൻ
വി.ഡി. സതീശൻ | Photo: Mathrubhumi
വി.ഡി. സതീശൻ | Photo: Mathrubhumi

തിരുവനന്തപുരം: ലോക കേരളസഭ തുടരില്ലെന്നത് യു.ഡി.എഫിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും അതിൽ മാറ്റമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടത്തിയതുപോലെ ലോക കേരളസഭ സംഘടിപ്പിക്കുന്നത് സർക്കാരിന്റെ പരിഗണനയിലില്ല. ലോക കേരളസഭയുടെ ആറാമത് എഡിഷന് സർക്കാർ ഒരു രൂപ പോലും വകയിരുത്തിയിട്ടുമില്ലെന്ന് ഓഫീസ് വ്യക്തമാക്കി.

ലോക കേരളസഭ സെക്രട്ടറിയേറ്റിന് നിലവിൽ ഓഫീസുണ്ട്. അവിടുത്തെ അഡ്മിനിസ്ട്രേറ്റീവ് ചെലവുകൾക്കും നോർക്ക വഴി നടത്തുന്ന ബിസിനസ് ലീഡർഷിപ്പ് മീറ്റ് ഉൾപ്പെടെയുള്ള പരിപാടികൾക്കും മാത്രമാണ് നിലവിൽ തുക അനുവദിച്ചിരിക്കുന്നത്. അതേസമയം, പ്രവാസി ക്ഷേമ പദ്ധതികൾ സർക്കാരിന്റെ പ്രഥമ പരിഗണനയിലുള്ള വിഷയമാണെന്നും, അത്തരം നിർദേശങ്ങൾ പ്രാവർത്തികമാക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായാണ് തുക അനുവദിച്ചിട്ടുള്ളതെന്നും ഓഫീസ് അറിയിച്ചു.

Content Highlights: UDF political decision confirmed that Loka Kerala Sabha will not continue., No funds allocated in the budget for the 6th edition of Loka Kerala Sabha., Funds are currently allocated only for administrative expenses and NORKA business leadership meets., Diaspora welfare remains the top priority of the Kerala government.