മുകേഷിന് 79ലക്ഷം, രവീന്ദ്രനാഥിന് 5ലക്ഷം, രാഹുലിന് 70ലക്ഷം; സ്ഥാനാർഥികൾക്ക് പാർട്ടിഫണ്ട് ഇങ്ങനെ

മുകേഷ് | Photo: മാതൃഭൂമി
മുകേഷ് | Photo: മാതൃഭൂമി

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളിൽ സിപിഎം ഏറ്റവും കൂടുതൽ പണം നൽകിയത് മുകേഷ് എം.എൽ.എയ്ക്ക് ആണെന്ന് കണക്കുകൾ. ഏഴ് തവണകളിലായി 79 ലക്ഷം രൂപയാണ് മുകേഷിന് വേണ്ടി പാർട്ടി ചെലവഴിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന് പാർട്ടി നൽകിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

39 ലക്ഷം ലഭിച്ച ആറ്റിങ്ങൽ സ്ഥാനാർഥി വി. ജോയ് ആണ് രണ്ടാമത്. അഞ്ചു ലക്ഷം രൂപ മാത്രം ലഭിച്ച ചാലക്കുടി സ്ഥാനാർഥിയും മുൻ മന്ത്രിയുമായ സി രവീന്ദ്രനാഥിനാണ് ഏറ്റവും കുറവ് പണം പാർട്ടി അനുവദിച്ചത്. കോട്ടയം സ്ഥാനാർഥി തോമസ് ചാഴിക്കാടന് വേണ്ടി കേരളാ കോൺഗ്രസ് 76.74 ലക്ഷം രൂപയായിരുന്നു നൽകിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രണ്ടുമണ്ഡലത്തിൽ മത്സരിച്ച കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കായി പാർട്ടി ചെലവാക്കിയത് 1.40 കോടി രൂപ. വയനാട്ടിലും റായ്ബറേലിയിലും മത്സരിക്കാൻ 70 ലക്ഷം രൂപവീതമാണ് പാർട്ടിഫണ്ടിൽനിന്ന് രാഹുലിന് നൽകിയത്. അമേഠിയിൽ കിഷോരിലാൽ ശർമ, വിരുദുനഗറിൽ മാണിക്കം ടഗോർ, ഗുൽബർഗയിൽ രാധാകൃഷ്ണ, അനന്ത്പുർ സാഹിബിൽ വിജയ് സിംഗ്ല എന്നിവർക്കും ആലപ്പുഴയിൽ കെ.സി. വേണുഗോപാലിനും മത്സരിക്കാൻ 70 ലക്ഷം രൂപവീതം ലഭിച്ചു.

കേരളത്തിലെ സ്ഥാനാർഥികൾക്കായി കോൺഗ്രസ് നൽകിയ തുക

  • രമ്യ ഹരിദാസ് - ആലത്തൂർ - 5 ലക്ഷം
  • രാഹുൽ ഗാന്ധി - വയനാട് - 70 ലക്ഷം
  • ഡീൻ കുര്യാക്കോസ് - ഇടുക്കി - 2 ലക്ഷം
  • കെ.സി. വേണു ഗോപാൽ - ആലപ്പുഴ - 70 ലക്ഷം

കേരള കോൺഗ്രസ് നൽകിയ തുക

തോമസ് ചാഴിക്കാടൻ - കോട്ടയം -76,74,700

സ്ഥാനാർഥികൾക്കായി സി.പി.എം. നൽകിയ തുക

  • അഡ്വ. വി. ജോയ് - ആറ്റിങ്ങൽ - 39,00,000
  • മുകേഷ്  - കൊല്ലം - 79,00,000
  • എളമരം കരീം - കോഴിക്കോട് - 20,00,000
  • കെകെ ഷൈലജ - വടകര - 10,00,000
  • കെ.ജെ. ഷൈൻ - എറണാകുളം - 9,52,000
  • സി. രവീന്ദ്രനാഥ് - ചാലക്കുടി - 5,00,000
  • കെ. രാധാകൃഷ്ണൻ - ആലത്തൂർ - 27,40,000
  • എ. വിജയരാഘവൻ - പാലക്കാട് - 35,00,000
  • വി. വസീഫ് - മലപ്പുറം - 20,30,000
  • ഡോ. തോമസ് ഐസക് - പത്തനംതിട്ട - 19,00,000
  • ജോയ്സ് ജോർജ് - ഇടുക്കി - 15,00,000

സി.പി.ഐ. നൽകിയത്.

ആനി രാജയ്ക്ക് 10 ലക്ഷം രൂപയാണ് പാര്‍ട്ടി ഫണ്ടായി നല്‍കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിരിക്കുന്ന രേഖകള്‍ പ്രകാരം ആനി രാജ ഒഴികെ സിപിഐയുടെ കേരളത്തിലെ മറ്റ് മൂന്നു സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടി ഫണ്ടായി തുകയൊന്നും നല്‍കിയിട്ടില്ല

(ഇത്രയും സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച ഫണ്ട് വിവരങ്ങളെ ലഭ്യമായിട്ടുള്ളൂ)

Content Highlights: lok sabha election cpm candidate election fund list mukesh get high