മദ്യവിതരണത്തിന് ബദല്‍മാര്‍ഗം കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി

ഇക്കാര്യം എക്സൈസ് വകുപ്പിനോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അമിത മദ്യാസക്തർക്ക് ചികിത്സ നൽകുമെന്നും ലഹരി വിമുക്ത ചികിത്സാ കേന്ദ്രങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേന്ദ്രസര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തെ ബിവറേജസ് മദ്യവില്‍പ്പനശാലകളും കള്ളുഷാപ്പുകളും അടച്ചിടാന്‍ ന്ത്രിസഭ തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മുറയ്ക്ക് ഏപ്രില്‍ 14-നുശേഷം തുറന്നാല്‍ മതിയെന്നാണ് തീരുമാനം.
മദ്യം ഓണ്‍ലൈനായി വില്‍ക്കുന്നതിന് നിയമവശങ്ങള്‍ പരിശോധിക്കാന്‍ മന്ത്രിസഭാ യോഗം എക്സൈസ് വകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, അബ്കാരിച്ചട്ടം ഭേദഗതി അടക്കം വേണ്ടതിനാല്‍, അത് തത്കാലം പ്രായോഗികമല്ലെന്നായിരുന്നു വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ബദല്‍ മാര്‍ഗങ്ങള്‍ തേടാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്.
content highlights: lockdown liquor policy kerala cm
Content Highlights: