ലീല ഗ്രൂപ്പ് ഉടമ ക്യാപ്റ്റൻ കൃഷ്ണൻ നായരുടെ ഭാര്യ ലീല കൃഷ്ണൻ നായർ അന്തരിച്ചു

ലീല കൃഷ്ണന്‍ നായര്‍
ലീല കൃഷ്ണന്‍ നായര്‍

മുംബൈ: ലീല ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരുടെ ഭാര്യ ലീല കൃഷ്ണന്‍ നായര്‍(90)അന്തരിച്ചു. 

ഇന്ന് രാവിലെ 6.30ഓടെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. ഒന്നര മാസമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. 

എന്‍എംസിസി മുന്‍ പ്രസിഡന്റ് പരേതനായ എ.കെ. നായരുടെ മകളാണ്. സംസ്‌കാരം ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടക്കും. 

Content Highlights: