‘പോഷൺ മാ’ കുരുവട്ടൂർ പഞ്ചായത്ത് തല ഉദ്ഘാടനം

'പോഷൺ മാ'  കുരുവട്ടൂർ
ഗ്രാമപ്പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡൻറ് നൂറുദ്ദീൻ ചെറുവറ്റ നിർവഹിക്കുന്നു
'പോഷൺ മാ' കുരുവട്ടൂർ ഗ്രാമപ്പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡൻറ് നൂറുദ്ദീൻ ചെറുവറ്റ നിർവഹിക്കുന്നു

കുരുവട്ടൂർ: കുട്ടികളിലും സ്ത്രീകളിലും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് ഭക്ഷണവൈവിധ്യവും മതിയായ പ്രോട്ടീനും ഉറപ്പാക്കുന്നതിന് അങ്കണവാടികൾ വഴിയുള്ള കേന്ദ്രസർക്കാർ ബോധവത്‌കരണപദ്ധതിയായ 'പോഷൺ മാ' പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നൂറുദ്ദീൻ ചെറുവറ്റ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് കെ. വിഷ്ണുപ്രിയ അധ്യക്ഷയായി. വികസന സ്ഥിരംസമിതി ചെയർപേഴ്സൺ വത്സൻ കുന്നത്ത് സമ്മാനവിതരണം നടത്തി. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ സൗദ ഹസൻ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ശിഖാ മെർവിൻ തുടങ്ങിയവർ സംസാരിച്ചു. 

Content Highlights: Poshon Ma campaign launched in Kuruvanthoor to address malnutrition., Focuses on food diversity and adequate protein for children and women., Inaugurated by Grama Panchayat President Noordheen Cheruvatta.