കുറവിലങ്ങാട് ഡിഗ്രി വിദ്യാർഥി കിണിറ്റിൽ വീണ് മരിച്ചു

കോട്ടയം: കുറവിലങ്ങാട് ഡിഗ്രി വിദ്യാർഥി കിണിറ്റിൽ വീണ് മരിച്ചു. കുറവിലങ്ങാട് ദേവമാതാ കോളേജ് ഡിഗ്രി വിദ്യാർഥി തോട്ടുവ നായരുമലയിൽ സോളമൻ (18) ആണ് മരിച്ചത്. രാവിലെ 11മണിയോടെയായിരുന്നു സംഭവം. കിണറിന്റെ സമീപം നിന്നിരുന്ന സോളമൻ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. ഉടൻ തന്നെ കുറവിലങ്ങാട് പോലീസും നാട്ടുകാരും ചേർന്ന് സോളമനെ കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.
Content Highlights: An 18-year-old degree student of Devamatha College, Kuravilangad, tragically died after falling into a well.