'ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു' ലീഗ് എംഎല്‍എയുടെ അറസ്റ്റില്‍ പ്രതികരിച്ച് മന്ത്രി കെടി ജലീല്‍

തിരുവനന്തപുരം: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ എംഎല്‍എ കമറുദ്ദീനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍. 'പടച്ചവന്‍ വലിയവനാണ്, ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു' എന്ന് ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് കെടി ജലീലിനെതിരെ മുസ്ലീം ലീഗ് വലിയ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. മന്ത്രിക്കെതിരെ ലീഗ് നിരന്തരം ആരോപണങ്ങള്‍ തുടരുന്നതിനിടെയാണ് ലീഗ് എംഎല്‍എ കമറുദ്ദീന്റെ അറസ്റ്റ്. ഇതിനെ സൂചിപ്പിച്ചുകൊണ്ടാണ് കെടി ജലീലിന്റെ പ്രതികരണം. 

പടച്ചവൻ വലിയവനാണ്. "ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു"

Posted by Dr KT Jaleel on Saturday, 7 November 2020

ശനിയാഴ്ചയാണ് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എയും ലീഗ് നേതാവുമായ എംസി കമറുദ്ദീനെ അറസ്റ്റ് ചെയ്തത്. ചന്തേര പോലീസ് സ്റ്റേഷനിലെ മൂന്നുകേസുകളിലാണ് നിലവില്‍ അറസ്റ്റ്. ആകെയുള്ള 115 കേസില്‍ എസ്.ഐ.ടി. അന്വേഷിക്കുന്ന 77 കേസുകളിലായി കമറുദ്ദീന്‍ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ജൂവലറി 13 കോടിയുടെ തട്ടിപ്പുനടത്തിയത് തെളിഞ്ഞതായി കേസ് അന്വേഷണസംഘം വ്യക്തമാക്കി. 

Content Highlights: KT Jaleel mocks arrest of Muslim league MLA MC Khamarudheen 

Content Highlights: