നഴ്സിങ് കോളേജിലെ റാഗിങ്: കോട്ടയത്ത് കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു

കോട്ടയം: കോട്ടയം ഗവണ്മെന്റ് നഴ്സിങ് കോളേജിലേക്ക് കെ.എസ്.യു. നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരില്‍ പലരും ബാരിക്കേഡ് മറിച്ചിടാനുള്ള ശ്രമങ്ങളും നടത്തി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കുനേരേ പോലീസ് രണ്ടുതവണ ജലപീരങ്കിയടക്കമുള്ളവ പ്രയോഗിച്ചു. റാഗിങ് സംഭവത്തില്‍ കോളേജിന് വീഴ്ച സംഭവിച്ചുവെന്നാരോപിച്ചായിരുന്നു കെ.എസ്.യുവിന്റെ മാര്‍ച്ച്.
ക്യാംപസിന്റെ നൂറ് മീറ്റര്‍ മുന്നിലായി തന്നെ ബാരിക്കേഡ് ഉപയോഗിച്ച് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. പ്രവര്‍ത്തകരില്‍ പലരെയും പോലീസ് അറസ്റ്റ് ചെയ്തുനീക്കി. വനിതാ പോലീസും സ്ഥലത്തെത്തിയിരുന്നു.