സ്ത്രീകൾക്ക് മാത്രമായി രാത്രികാല ‘പിങ്ക് ബസ്’ സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസി; ഉദ്ഘാടനം നാളെ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: സ്ത്രീകൾക്ക് മാത്രമായി ‘പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി. സംസ്ഥാനത്തെ പ്രധാന റൂട്ടുകളിൽ സ്ത്രീകൾക്ക്  മാത്രമുള്ള രാത്രികാല പിങ്ക് ബസ് സർവീസുകൾ ആരംഭിക്കുമെന്ന് കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പ്രസ്താവനയിൽ അറിയിച്ചു.

പദ്ധതിയുടെ ഉദ്ഘാടനം ജൂലൈ 23-ാം തീയതി ഉച്ചയ്ക്ക് ഒരുമണിക്ക് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗതവകുപ്പുമന്ത്രി സി.പി. ജോൺ നിർവഹിക്കും. സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് രാത്രികാല പിങ്ക് ബസ് സർവീസ് ആരംഭിക്കുന്നത്.

Content Highlights: Exclusive night-time bus service for women, Initiative under the government's 100-day action plan, Official launch scheduled for July 23 at Thiruvananthapuram Central Depot, Targeting major routes across the state for enhanced passenger safety