ആറ്റിങ്ങലില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു, യാത്രക്കാർ സുരക്ഷിതർ

തിരുവനന്തപുരം: ആറ്റിങ്ങൽ മാമം പാലത്തിനു സമീപത്തുവെച്ച് കണ്ണൂർ- തിരുവനന്തപുരം കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിന്റെ ടയറിന് തീപിടിച്ച് ബസ് ഭാഗികമായി കത്തി നശിച്ചു. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. വാഹനത്തിൽ 36 യാത്രക്കാർ ഉണ്ടായിരുന്നു. പുക വരുന്നത് ശ്രദ്ധയിൽപ്പെട്ടയുടനെ ബസ് ജീവനക്കാർ യാത്രക്കാരെ മുഴുവൻ പുറത്തിറക്കി. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരാണെന്ന് ജീവനക്കാര്‍ പറഞ്ഞു.
ആറ്റിങ്ങലിൽ നിന്നെത്തിയ ഫയർ ആൻഡ് റെസ്ക്യൂ ടീം സ്റ്റേഷൻ ഓഫീസർ അഖിൽ എസ്. ബി യുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം.എസ്.ബിജോയ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി.ആർ.ചന്ദ്രമോഹൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എസ്.കെ. സനു, ശ്രീനാഥ്.എസ്.ജെ, സജിത്ത്.ആർ, വിഷ്ണു ബി.നായർ, സജീവ്.ജി.എസ്, സാൻ ബി.എസ് , ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) പ്രശാന്ത് വിജയ്, ഹോം ഗാർഡ് ബൈജു. എസ് എന്നിവർ അരമണിക്കൂർ നേരം പ്രവർത്തിച്ചാണ് വൻ ദുരന്തം ഒഴിവാക്കിയത്.
Content Highlights: A KSRTC Swift bus caught fire near Attingal, Thiruvananthapuram