പ്രതികളുമായി ജയിലിലേക്ക് പോയ പോലീസ് ജീപ്പിൽ KSRTC ബസ് ഇടിച്ചു, ASI ഉൾപ്പെടെ ആറ് പേർക്ക് പരിക്ക്

അടൂർ: പ്രതികളുമായി ജയിലേക്ക് പോയ പോലീസ് ജീപ്പിന് പിറകിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ച് പോലീസുകാർ ഉൾപ്പെടെ ആറു പേർക്ക് പരിക്ക്. കോയിപ്രം സ്റ്റേഷനിലെ എഎസ്ഐ ഷിബു എസ്. രാജൻ, സിപിഒമാരായ കെ.ഐ.മുഹമ്മദ് റഷാദ്, എസ്.സുജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.
പോലീസ് ജീപ്പിൽ ഉണ്ടായിരുന്ന അടിപിടി കേസിലെ പ്രതികളായ വെണ്ണിക്കുളം സ്വദേശികളായ ജോൺ ജോൺ(49), സിജു എബ്രഹാം (39) എന്നിവർക്കും ബസിൽ യാത്ര ചെയ്ത കായംകുളം സ്വദേശിയായ ഷീജ(52) എന്ന സ്ത്രീക്കും പരിക്കേറ്റു.