പൊൻമുടി വളവിൽ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് പോയി; ഇടിപ്പിച്ചുനിർത്തി ഡ്രൈവർ, വൻ ദുരന്തം ഒഴിവായി

തിരുവനന്തപുരം: പൊന്മുടിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. ഡ്രൈവറുടെ സമയോചിത ഇടപെടൽമൂലം വൻ ദുരന്തം ഒഴിവായി. പൊന്മുടിയിലെ ആറാം വളവിലായിരുന്നു അപകടം.
പൊന്മുടിയിൽനിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക് നഷ്ടമായതിനെ തുടർന്ന് ആറാം വളവിൽവെച്ച് കെഎസ്ആർടിസി ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ബ്രേക്ക് നഷ്ടപ്പെട്ടുവെന്ന് മനസ്സിലായ ഉടൻതന്നെ ഡ്രൈവർ ബസ് കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ച് നിർത്തുകയായിരുന്നു.
നെയ്യാറ്റിൻകര ഡിപ്പോയിലെ പ്രിയദർശിനി പദ്ധതിയിൽപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. യ്യാറ്റിൻകര ഡിപ്പോയിൽനിന്നുള്ള ഈ കെഎസ്ആർടിസി ബസിന്റെ ആദ്യ സർവീസായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
Content Highlights: Brake failure occurred on a KSRTC bus returning from Ponmudi to Thiruvananthapuram., Driver successfully avoided a major disaster by steering into a concrete wall., No casualties or injuries reported among the passengers., The bus involved was from the Neyyattinkara depot operating the Priyadarshini service.