'നടപടിക്രമങ്ങൾ അറിയില്ലേ'; വൈദ്യുതി കണക്ഷൻ നൽകാൻ കൈക്കൂലി വാങ്ങിയ KSEB ഉദ്യോഗസ്ഥൻ പിടിയിൽ

#ന്യൂസ് ഡെസ്ക്
കൈക്കൂലി വാങ്ങുന്നതിനിടെ നസീറിനെ വിജിലൻസ് സംഘം പിടികൂടിയപ്പോള്‍ | Photo: screengrab/mathrubhumi news
കൈക്കൂലി വാങ്ങുന്നതിനിടെ നസീറിനെ വിജിലൻസ് സംഘം പിടികൂടിയപ്പോള്‍ | Photo: screengrab/mathrubhumi news

കൊല്ലം: കൈക്കൂലി വാങ്ങുന്നതിനിടെ ചാത്തന്നൂർ കെഎസ്ഇബി സബ് ഡിവിഷൻ എഞ്ചിനീയർ പിടിയിൽ. തഴുത്തല സ്വദേശി നസീറിനെയാണ് അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടിയത്.

ആറുമാസം മുമ്പാണ് യുവ സംരംഭകൻ തൻ്റെ  കെട്ടിടത്തിലേക്ക് വൈദ്യുതി കണക്ഷൻ ആവശ്യപ്പെട്ട് കെഎസ്ഇബി സെക്ഷൻ ഓഫീസിൽ അപേക്ഷ നൽകിയത്. എന്നാൽ, നസീർ രണ്ടുതവണ കെട്ടിടത്തിൽ എത്തി പരിശോധന നടത്തിയെങ്കിലും കണക്ഷൻ  നൽകാൻ തയ്യാറായില്ല. ‘നടപടിക്രമങ്ങൾ അറിയില്ലേ?’ എന്ന് ഉദ്യോഗസ്ഥൻ ചോദിച്ചെന്നും കൈക്കൂലി ആവശ്യപ്പെട്ടുവെന്നും കാണിച്ച് യുവാവ് കഴിഞ്ഞ ദിവസം വിജിലൻസിനെ സമീപിക്കുകയായിരുന്നു.

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വിജിലൻസ് നടത്തിയ നീക്കത്തിൽ ശനിയാഴ്ച കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥനെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്ന് വിജിലൻസ് അറിയിച്ചു.

Content Highlights: KSEB sub-division engineer Naseer caught red-handed accepting a 5000 rupee bribe., Bribe demanded for providing an electricity connection to a new building., Vigilance operation successfully executed based on a complaint from an entrepreneur., Mathrubhumi News 'Project Zero' initiative played a vital role in exposing the corruption.