'കുറ്റംചെയ്തവര്‍ ശിക്ഷിക്കപ്പെടട്ടെ': നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് CPM ജില്ലാ സെക്രട്ടറി

പത്തനംതിട്ട: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പാര്‍ട്ടി വെള്ളം ചേര്‍ക്കില്ലെന്നും അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് വിശ്വാസമുണ്ടെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തില്‍ ശരിയായ അന്വേഷണം ഉണ്ടാകുമെന്നും ശരിയായ തീരുമാനം ഉണ്ടാകുമെന്നും കുടുംബത്തിനും ജില്ലാ കമ്മറ്റിക്കും പൂര്‍ണവിശ്വാസം ഉണ്ടായിരുന്നു. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ നവീന്‍ ബാബുവിന്റെ കുടുംബം പൂര്‍മായും വിശ്വസിക്കുന്നു. സര്‍ക്കാര്‍ ചെയ്യേണ്ടതായ കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട്. ദിവ്യക്കെതിരെ സംഘടനാ നടപടി വൈകുന്നുണ്ടോ എന്ന കാര്യം ആലോചിക്കേണ്ടത് കണ്ണൂരിലെ പാര്‍ട്ടി കമ്മറ്റിയാണെന്നും ഉദയഭാനു.
പ്രശാന്തനെ അറിയില്ല, ഇതിനുപിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷണത്തിലൂടെയേ അറിയാനാവൂ. അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കില്‍ കുറ്റവാളികളെയെല്ലാം പുറത്തുകൊണ്ടുവരണം. നവീന്റേത് പാര്‍ട്ടി കുടുംബമാണ്, സര്‍ക്കാര്‍ കൂടെയുണ്ടെന്ന് എപ്പോഴും വന്നുപറയേണ്ട ആവശ്യമില്ല. മിക്കപ്പോഴും വരാറുള്ളതുപോലെയാണ് ഇപ്പോഴും നവീന്റെ വീട്ടിലേക്ക് വന്നതെന്നും ഉദയഭാനു.
Content Highlights: kp udayabhanu visits adm naveen babu family following pp divya arrest