സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ അന്തരിച്ചു

കണ്ണൂർ: സി.പി.എമ്മിന്റെ കണ്ണൂരിലെ മുതിർന്ന നേതാവും സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറിയുമായ കെ.പി. സഹദേവൻ അന്തരിച്ചു. വെള്ളിയാഴ്ച വൈകീട്ട് 4മണിവരെ കണ്ണൂർ എ.കെ.ജി. ആശുപത്രിയിലും തുടർന്ന് കക്കാട് തുളിച്ചേരി കോർജാൻ സ്കൂളിന് പിറകിലുള്ള വസതിയിലും പൊതുദർശനത്തിനുവയ്ക്കും.
നാള (ശനിയാഴ്ച) രാവിലെ 9.00 മണിമുതൽ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലെയും വൈകുന്നേരം 3 മണി മുതൽ സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി ഓഫീസിലെയും പൊതുദർശനത്തിനുശേഷം 4 മണിക്ക് പയ്യാമ്പലത്ത് സംസ്കാരിക്കും.
Content Highlights: Senior CPM leader and CITU state secretary KP Sahadevan passed away.