കെ.പി കേശവമേനോൻ ജീവിതത്തിലെ ഓരോ നിമിഷവും ജനസേവനത്തിനായി ചെലവഴിച്ച വ്യക്തി-പി.വി ചന്ദ്രൻ

കോഴിക്കോട്: സ്വാതന്ത്ര്യ സമര സേനാനിയും മാതൃഭൂമിയുടെ പ്രഥമ പത്രാധിപരുമായിരുന്ന കെ.പി. കേശവമേനോന്റെ 48-ാം ചരമവാർഷിക ദിനാചരണം കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ നടന്നു. മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. കെ പ്രവീൺ കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു.
92 വയസ്സുവരെ ജീവിച്ച കെ.പി കേശവമേനോന്റെ ജീവിതത്തിലെ ഓരോ നിമിഷവും ജസസേവനത്തിന് വേണ്ടിയാണ് ചെലവഴിച്ചതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പി.വി. ചന്ദ്രൻ പറഞ്ഞു. അദ്ദേഹം ഒരിക്കലും സ്ഥാനമാനങ്ങൾ ആഗ്രഹിച്ചില്ല. സൽപേരല്ലാതെ അദ്ദേഹം ഒന്നും നേടിയിട്ടില്ലെന്നും പി.വി ചന്ദ്രൻ പറഞ്ഞു.
കെ. ജയന്ത് എം.എൽ എ, ഗോവ മുൻ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, മാതൃഭൂമി മുൻ എഡിർ വി.രവീന്ദ്രനാഥ്, ഡോ.മൊയ്തു, പി.എം നിയാസ് തുടങ്ങിയവർ പങ്കെടുത്തു.