താമരശ്ശേരി ചുരത്തിൽ KSRTC ബസ്സും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് അപകടം; ഭാഗിക ഗതാഗത തടസ്സം

#സ്വന്തം ലേഖിക
താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്ക് |ഫോട്ടോ: വി.പി ഉല്ലാസ്\ മാതൃഭൂമി
താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്ക് |ഫോട്ടോ: വി.പി ഉല്ലാസ്\ മാതൃഭൂമി

കോഴിക്കോട്: താമരശ്ശേരി ചുരം ആറ്-ഏഴ് വളവുകൾക്കിടയിൽ കെ.എസ്.ആർ.ടി.സി. ബസ്സും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ് യാത്രക്കാരായ ഏതാനും പേർക്ക് പരിക്കേറ്റു. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടതിനെ തുടർന്ന് നിലവിൽ വൺവേയായാണ് വാഹനങ്ങൾ കടന്നുപോകുന്നത്.

ചുരം ഇറങ്ങിവന്ന ബസ്സും എതിർദിശയിൽ പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. രാവിലെ 7.30-ഓടെയായിരുന്നു അപകടം. 33 പേർ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും രണ്ടു പേർ മെഡിക്കൽ കോളേജിലും രണ്ടുപേർ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

Content Highlights: Thamarassery Churam KSRTC Bus Involved in Collision with Container Truck