കോഴിക്കോട് പുതിയപാലത്ത് പുതിയപാലം; തുറന്നുനൽകി പൊതുമരാമത്ത് മന്ത്രി റിയാസ്

#ന്യൂസ് ഡെസ്ക്
പുതിയപാലം പൊ​തുമരാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് ​ഗതാ​ഗതത്തിനായി തുറന്നുകൊടുക്കുന്നു
പുതിയപാലം പൊ​തുമരാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് ​ഗതാ​ഗതത്തിനായി തുറന്നുകൊടുക്കുന്നു

കോഴിക്കോട്: കോഴിക്കോട് പുതിയപാലത്ത് വീതിയേറിയ പുതിയപാലം പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഏതു പ്രതിസന്ധിയെയും തട്ടി മാറ്റി വികസനം യാഥാർഥ്യമാക്കാനുള്ള ഇച്ഛാശക്തിയുടെ പേരാണ് എൽഡി.എഫ് സർക്കാരെന്ന് മന്ത്രി പറഞ്ഞു.

റെയിൽവേ സ്റ്റേഷൻ- ലിങ്ക് റോഡ്- തളി ക്ഷേത്രം റോഡുകളെ മാങ്കാവ്- അരയിടത്തുപാലം മിനി ബൈപ്പാസ്-കല്ലിട്ടനട-ഗോവിന്ദപുരം-മെഡിക്കൽ കോളേജ് റോഡുകളുമായി ബന്ധപ്പെടുന്ന പ്രധാനപാലമാവും ഇനി പുതിയപാലം. പുതിയപാലത്ത് 1947ൽ നിർമിച്ച തടിപ്പാലം 1982ൽ കോൺക്രീറ്റ് പാലമാക്കിയെങ്കിലും ഇടുങ്ങിയതായിരുന്നു.

2022ൽ സ്ഥലമെടുപ്പിന് ഉൾപ്പെടെ കിഫ്ബി വഴി 60 കോടി രൂപ അനുവദിച്ച് അതേവർഷം ജൂലായിൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. കനോലി കനാലിനു കുറുകെ 16.53 കോടി രൂപ വിനിയോഗിച്ച് 195 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും ആർച്ച് മാതൃകയിൽ നിർമിച്ച പാലത്തിനൊപ്പം ഇരുവശങ്ങളിലും അപ്രോച്ച് റോഡുമുണ്ട്. 40 കോടി രൂപയാണ് സ്ഥലമെടുപ്പിന് ചെലവായത്. കേരള റോഡ് ഫണ്ട് ബോർഡിനായിരുന്നു നിർമ്മാണ ചുമതല.

Content Highlights: Kozhikode`s Puthiyapalam bridge is now open! This 195m long, 11m wide arch bridge connects key roads, easing traffic and boosting development. Learn more!