കോഴിക്കോട് ജില്ലയിൽ 1300 കുടുംബങ്ങൾക്ക് പട്ടയങ്ങൾ വിതരണംചെയ്തു

#ന്യൂസ് ഡെസ്ക്
സദാനന്ദന്റെ സമയം... കോഴിക്കോട്ട് നടന്ന ജില്ലാതല പട്ടയമേളയില്‍ മന്ത്രി മുഹമ്മദ് റിയാസില്‍നിന്നും പട്ടയം കൈപ്പറ്റിയ സന്തോഷത്തില്‍ പൊട്ടിച്ചിരിക്കുന്ന സദാനന്ദന്‍. കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ എന്നിവര്‍ സമീപം | ഫോട്ടോ: സാജന്‍ വി. നമ്പ്യാര്‍

കോഴിക്കോട്: ജില്ലയിൽ 1300 കുടുംബത്തിന് പട്ടയങ്ങൾ വിതരണംചെയ്തു. കോവൂർ പി. കൃഷ്ണപിള്ള സ്മാരക ഓഡിറ്റോറിയത്തിൽനടന്ന ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ജില്ലാതല പട്ടയമേള ഉദ്ഘാടനംചെയ്തു. സ്വന്തമായി ഭൂമിയില്ലാത്തവരെ ഭൂമിയുടെ ഉടമസ്ഥരാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. പട്ടയങ്ങളുടെകാര്യത്തിൽ ജനങ്ങൾക്കുനൽകിയ വാക്കുപാലിക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി റിയാസ് കൂട്ടിച്ചേർത്തു.

മേളയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു. തുടർന്നാണ് ജില്ലകളിൽ പട്ടയവിതരണം നടന്നത്. റവന്യൂവകുപ്പുമന്ത്രി കെ. രാജൻ ഓൺലൈനായി അധ്യക്ഷതവഹിച്ചു.

എം.എൽ.എ.മാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ലിന്റോ ജോസഫ്, വാർഡ് കൗൺസിലർമാരായ സി. കവിത, ഇ. അനിതകുമാരി, കളക്ടർ സ്‌നേഹിൽകുമാർ സിങ്, എ.ഡി.എം. സി. മുഹമ്മദ് റഫീഖ്, സി.പി.ഐ. ജില്ലാസെക്രട്ടറി പി. ഗവാസ് തുടങ്ങിയവർ സംസാരിച്ചു.

വടകര എൽ.ടി.-350, കോഴിക്കോട് എൽ.ടി.-870, താമരശ്ശേരി താലൂക്ക് മിച്ചഭൂമി-63, കോഴിക്കോട് താലൂക്ക് മിച്ചഭൂമി-എട്ട്, വടകര താലൂക്ക് എൽ.എ.-അഞ്ച്, താമരശ്ശേരി-നാല് എന്നിങ്ങനെ 1300 പട്ടയമാണ് വിതരണംചെയ്തത്.

Content Highlights: 1300 families in Kozhikode district were granted official land titles (Pattayams)., The distribution took place at the district-level 'Pattayamela', inaugurated by Minister P.A. Mohammed Riyas., The initiative is part of the Kerala government's commitment to provide land to the landless.