കോഴിക്കോട്ട് ലോറിയും കാറും കൂട്ടിയിടിച്ച് നാല് പേർക്ക് ദാരുണാന്ത്യം

കോഴിക്കോട്: രാമനാട്ടുകര മോഡേൺ ബസാറിൽ വാഹനപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഫാറൂഖ് കോളേജ് സ്വദേശികളായ അജീഷ്, വിമൽ, ശ്യാംലാൽ എന്നിവരും രാമനാട്ടുകര സ്വദേശി ദിനിലുമാണ് മരിച്ചത്.
പുലർച്ചെ 3.30 ഓടെയായിരുന്നു അപകടം. അഞ്ചുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ശ്യാംലാലിനെയും മറ്റൊരാളേയും ഗുരുതര പരിക്കേറ്റതിനെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശ്യാംലാലിന്റെ ജീവൻ രക്ഷിക്കാനായില്ല.
കോഴിക്കോട് നിന്നും ഫറോക്കിലേക്ക് പോകുകയായിരുന്ന കാറും മലപ്പുറം ഭാഗത്ത് നിന്ന് വരുകയായിരുന്ന ലോറിയുമാണ് ഇടിച്ചത്. കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിനുള്ളിൽ കുടുങ്ങിപ്പോയവരെ അഗ്നിരക്ഷാ സേന അടക്കമെത്തി കട്ടർ ഉപയോഗിച്ച് കാർ വെട്ടിപ്പൊളിച്ചാണ് പൊളിച്ചെടുത്താണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവാക്കളെന്നാണ് വിവരം.
Content Highlights: Fatal road accident at Modern Bazar, Kozhikode., Collision involved a car and a lorry., Three individuals confirmed dead: Ajeesh, Vimal, and Dinil., The incident occurred in the early morning hours.