പട്ടാപ്പകൽ മാല മോഷ്ടിക്കാൻ ശ്രമം, കള്ളനെ കയ്യോടെ പിടികൂടി കോഴിക്കോട്ടെ ഓട്ടോ ഡ്രൈവര്‍

#സ്വന്തം ലേഖിക
രാജാറാവു, മോഷ്ടിക്കാൻ ശ്രമിച്ച മാല
രാജാറാവു, മോഷ്ടിക്കാൻ ശ്രമിച്ച മാല

കോഴിക്കോട് മാനാഞ്ചിറയിൽ പട്ടാപ്പകൽ മാല മോഷ്ടിക്കാൻ ശ്രമിച്ചയാളെ കയ്യോടെ പിടികൂടി ഓട്ടോ ഡ്രൈവർ. രാവിലെ 11 മണിയോടുകൂടിയാണ് സംഭവം. മാനാഞ്ചിറ സ്ക്വയറിന് മുന്നിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയുടെ മാല പിറകിൽ നിന്നെത്തിയ പ്രതി പൊട്ടിച്ചെടുക്കുകയും ഈ മാലയുമായി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു.

ഇതുകണ്ട് ഓടിച്ചെന്ന ഓട്ടോ ഡ്രൈവർ വിപിൻ മോഷ്ടാവിനെ പിടികൂടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ഹൈദരാബാദ് സ്വദേശി രാജാറാവുവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. മാല സ്ത്രീക്ക് പോലീസ് തിരികെ നൽകി.

Content Highlights: auto driver in Kozhikode`s Mananchira apprehended a chain snatcher red-handed.