ഉത്സവം കഴിഞ്ഞെത്തിയ യുവാവ് അവശനിലയിലായി, പിന്നാലെ മരണം; മർദനമേറ്റതെന്ന് ആരോപണം

#ന്യൂസ് ഡെസ്ക്
ബാബു
ബാബു

കുന്ദമംഗലം(കോഴിക്കോട്): ഉത്സവപ്പറമ്പിൽനിന്ന് വീട്ടിലേക്ക് മടങ്ങിയ യുവാവ് അവശനിലയിലായതിനെത്തുടർന്ന് മരിച്ചു. കളരിക്കണ്ടി എറോച്ചുടലക്കൽ ബാബു (48) ആണ് മരിച്ചത്. കണക്കൻപുറത്ത് പരദേവതാക്ഷേത്രോത്സവത്തിൽ ശനിയാഴ്ച പുലർച്ചെവരെ ബാബു പങ്കെടുത്തിരുന്നു. ഇതിനുശേഷം വീട്ടിലെത്തി കിടന്നെങ്കിലും രാവിലെ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് അവശനിലയിലായ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.

അതേസമയം, ബാബുവിന് മർദനമേറ്റതായി ആരോപണമുയരുന്നുണ്ട്. പുറമേ പരിക്കുകളില്ലെന്നും മൃതദേഹപരിശോധനയ്ക്കുശേഷമേ ഇതുസംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താനാവൂവെന്നും കുന്ദമംഗലം പോലീസ് പറഞ്ഞു. സബ് ഇൻസ്‌പെക്ടർ ടി.കെ. ഉമ്മറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. ബന്ധുവിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. ഓട്ടോറിക്ഷാ മെക്കാനിക്കാണ് ബാബു. പരേതരായ കീരന്റെയും മാളുവിന്റെയും മകനാണ്. ഭാര്യ: അഖില. മക്കൾ: ശലഭ, ശീതൾ.

Content Highlights: 48-year-old man died after attending a temple festival in Kunnamangalam., Family alleges physical assault; police are awaiting autopsy results., Police have registered a case and initiated an investigation., The deceased was an auto-rickshaw mechanic.