കോഴിക്കോട്ട് ആശുപത്രിയുടെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു

കോഴിക്കോട്: കോട്ടപ്പറമ്പ് 'അമ്മയും കുഞ്ഞും' ആശുപത്രിയുടെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. ആശുപത്രിക്കു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കെട്ടിട നിർമ്മാണത്തിനായി മണ്ണെടുക്കുമ്പോഴാണ് അപകടം. ആർക്കും പരിക്കില്ല.
ജൂലായിൽ നിർമാണ പ്രവൃത്തികൾ നടക്കുന്ന സമയത്ത് ആശുപത്രി മതിലിന് കേടുപാട് സംഭവിക്കുകയും കാന്റീൻ പൂട്ടുകയും ചെയ്തിരുന്നു. ശനിയാഴ്ച മതിൽ ഇടിഞ്ഞതോടെ സമീപത്തുളള പേ വാർഡിലെ രോഗികളെ മാറ്റിയിട്ടുണ്ടെന്നും പരാതി നൽകിയെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
Content Highlights: A portion of Kozhikode`s IMCH wall collapsed during nearby construction